mehandi new

എം എസ് എസ് കാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃക – പ്രസന്ന രണദിവെ

fairy tale

ചാവക്കാട് : എം എസ് എസ് കാരുണ്യ പ്രവർത്തനരംഗത്ത് ഉദാത്ത മാതൃകയായി മുന്നേറുകയാണെന്നു ചാവക്കാട് മുനിസിപ്പൽ കൗൺസിൽ വിദ്യാഭ്യാസ-യുവജനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ അഭിപ്രായപ്പെട്ടു.
ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ പ്രതിമാസ ഔഷധ – പെൻഷൻ വിതരണോദ്ഘാടനം (മാർച് മാസം) നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ചാവക്കാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അദ്ധ്യക്ഷതവഹിച്ചു.

planet fashion

ആൽഫ പാലിയറ്റീവ് കെയർ ചാവക്കാട് സെന്റർ സെക്രട്ടറി പി. സി. മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.എസ്.എ. ബഷീർ, ജില്ലാ ട്രഷറർ എം.പി. ബഷീർ, ജില്ലാ കോ ഓഡിനേറ്റർ ബദറുദ്ദീൻ ഗുരുവായൂർ, മുനിസിപ്പൽകൗൺസിലർ സ്മൃതി മനോജ്, എ.വി. അഷറഫ്, ഹാരിസ് കെ.മുഹമ്മദ്, സി. വി. സുരേന്ദ്രൻ, പി.കെ. സൈദാലിക്കുട്ടി, ടി.വി. അഷറഫ് താണിയകായിൽ, ഹബീബ് ഒരുമനയൂർ, കൺസോൾ വൈസ് പ്രസി. ഹക്കീം ഇമ്പാർക്ക് തുടങ്ങിയവർ സംസാരിച്ചു.

മാർച്ച് 5 ന് തൃശൂർ എം. ഐ. സി. ഹാളിൽ നടക്കുന്ന ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിലേക്ക് 15 പേരെ പങ്കെടുപ്പിക്കുവാൻ യൂണിറ്റ് യോഗം തീരുമാനിച്ചു.

Jan oushadi muthuvatur

Comments are closed.