ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി പഞ്ചായത്ത്
മുല്ലശേരി : ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി ഗ്രാമ പഞ്ചയത്ത്. പഞ്ചായത്തിനെ ബാലസയഹൃദമാക്കി മാറ്റുന്നതിന് ഈർജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കലാകായിക പ്രതിഭകളെ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. അഞ്ചുമുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരി രണ്ടാംവാരം പഞ്ചായത്തുതല ശിൽശാല സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്നു വാര്‍ഡുകളെ പങ്കെടുപ്പിച്ച് ബാലസഭകളും നടത്തും. ശനി രാവിലെ 10ന് 1, 14, 15 വാര്‍ഡുകളുടെ സംയുക്ത ബാലസഭ മുല്ലശേരി ഇഎംഎസ് കമ്യൂണിറ്റി ഹാളില്‍ ചേരും. വൈകിട്ട് മൂന്നിന് 2, 3, 4 വാര്‍ഡുകളുടെ ബാലസഭ പെരുവല്ലൂര്‍ അംബേദ്കര്‍മിനി കമ്യൂണിറ്റി ഹാളിലും നടക്കും. ഞായര്‍ രാവിലെ 10ന് എലവത്തൂര്‍ ഗവ.സ്കൂളില്‍ 5 ,6, 7 വാര്‍ഡുകളുടെയും മുല്ലശേരി ഗവ. എച്ച് എസ് എസില്‍ 9, 10, 1 വാര്‍ഡുകളുടെയും ബാലസഭകള്‍ നടക്കും. ഞായര്‍ വൈകിട്ട് 8, 12, 13 വാര്‍ഡുകളുടെ ബാലസഭ മുല്ലശേരി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിലും നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, പഞ്ചായത്ത് സെക്രട്ടറി എസ് സൂര്യകുമാരി എന്നിവര്‍ അറിയിച്ചു.
Comments are closed.