mehandi banner desktop
Chavakkad online

നെന്മിനി ബലരാമ ക്ഷേത്ര ശ്രീകോവിൽ ചുമരിൽ ചുമർചിത്ര രചനക്ക് തുടക്കമായി

Ft

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർചിത്ര രചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു. Aദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി  നായർ, വി. ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ, ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ. യു കൃഷ്ണകുമാർ , ചീഫ് ഇൻസ്ട്രക്ടർ എം. നളിൻ ബാബു, അസി. മാനേജർ എ. വി. പ്രശാന്ത്, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ്‌ പുരുഷോത്തമ പണിക്കർ, ദേവസ്വം എച്ച് എസ്. എ. എം. എൻ രാജീവ്, മരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻഞ്ചിനീയർ എം. കെ. അശോക്‌ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Jan oushadi

ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ 5ാം വർഷ വിദ്യാർത്ഥികളും മൂന്നാo വർഷ വിദ്യാർത്ഥികളും ചേർന്നാണ് ചിത്രം വരക്കുന്നത്. ഒരു മാസം കൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കും. രാധാകൃഷ്ണൻ എന്ന ഭക്തന്റെ വഴിപാടായാണ് ചിത്രങ്ങൾ വരക്കുന്നത്.

Comments are closed.