വധശ്രമകേസിലെ പ്രതി അറസ്റ്റില്‍



ചാവക്കാട്: വധശ്രമകേസില്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടില്‍ മുസ്തഫ(22)യെയാണ് ചാവക്കാട് സി.ഐ എ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തൊട്ടാപ്പിലെ ഒരുമ, ഗാലന്റ് ക്ലബുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയത്ത് അഴിമുഖം കാണാന്‍ പോയി ബൈക്കില്‍ തിരികെ വരികയായിരുന്ന മണത്തല ബേബിറോഡ് സ്വദേശികളായ നജിമുദ്ദീന്‍, ജിത്തു, നൈമുദ്ദീന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2014 ജൂലായ് 30ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്. ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുസ്തഫ വിദേശത്തും മറ്റിടങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇടക്കിടെ വീട്ടില്‍ വന്നുപോകുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മുസ്തഫയെ, വീട്ടിലെത്തി ബൈക്കില്‍ തിരികെ പോകുമ്പോള്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ കെ.വി.മാധവന്‍, സിപിഒമാരായ ബിന്ദുരാജ്, ജോഷി, ലോഫിരാജ്, സുബീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Comments are closed.