mehandi new

റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും – ബറാഅത്ത് രാവ് ആചരിച്ചു

fairy tale

ചാവക്കാട് : റമദാൻ വ്രതത്തിന് ആരംഭം കുറിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും.  വീടും പരിസരവും വൃത്തിയാക്കിയും പലഹാരങ്ങൾ ഉണ്ടാക്കിയും പ്രാർഥനകൾ നടത്തിയും ബറാഅത്ത്  രാവ് ആചരിച്ചു. മസ്ജിദുകളിൽ പ്രത്യേകം ഉദ്ബോധനവും പ്രാർത്ഥനകളും നടന്നു.  അങ്ങാടിത്താഴം ചാവക്കാട് മഹല്ല് ജുമാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഖബർ സിയാറത്തും  ദുആ സമ്മേളനവും നടന്നു. ദുആ സമ്മേളനത്തിന്  പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത്, സെക്രട്ടറി നൗഷാദ് അഹമ്മു, നാസർ കൊളാടി, ഷംസുദീൻ മൂളയിൽ, നൗഷാദ് നെടുംപറമ്പിൽ, എൻ കെ ശംസുദ്ധീൻ, സിദ്ധീഖ് ഹാജി, ശിഹാബ്, എം മുനീർ സാലി  മഹല്ല് നിവാസികൾ എന്നിവർ സന്നിഹിതരായി.  തുടർന്ന് ശീർണി വിതരണവും നടന്നു. ഇന്ന് ബറാത്ത് നോമ്പ്. 

മാസം കാണുന്ന മുറക്ക് മാർച്ച്‌ പത്തോടെ ( റമദാൻ മാസം ഒന്നിന് ) റമദാൻ വ്രതം ആരംഭിക്കും. ഒരുമാസക്കാലം പ്രഭാതം മുതൽ സന്ധ്യവരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ചും ദുഷ്ചിന്തകളെയും ദേഹേച്ചകളെയും നിയന്ത്രിച്ചും നന്മകൾ പ്രവർത്തിച്ചും ക്ഷമ കൈകൊണ്ടും പാപമോചനം തേടിയും സഹജീവികളോട് കാരുണ്യത്തിൽ വർത്തിച്ചും ആരാധനകളിൽ മുഴുകിയും കഴിയുന്നതാണ് റമദാൻ വ്രതം.

planet fashion

Comments are closed.