ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഗുരുവായൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭയിൽ 3 വാർഡുകളിലാണ് യു ഡി എഫ് സ്ഥാനാർഥികളായി ലീഗ് മത്സരിക്കുന്നത്. വാർഡ് 10 പുതുശേരി പ്പാടം, വാർഡ് 15 സബ്സ്റ്റേഷൻ, വാർഡ് 23 പാലുവായ് എന്നീ സ്ഥലങ്ങളിലെ സ്ഥാനാർത്ഥികളെ സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് പ്രഖ്യാപിച്ചു. കെ. എം മെഹറൂഫ് വാർഡ് 10 ലും റഷീദ് കുന്നിക്കൽ വാർഡ് 15 ലും നൗഷാദ് അഹമു വാർഡ് 23 ലും മത്സരിക്കും. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ആർ. വി. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ആർ. വി. അബ്ദുൽ റഹീം, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആർ. എ. അബൂബക്കർ, നിയോജക മണ്ഡലം സെക്രട്ടറി ഷാഹിദ് ഒരുമനയൂർ, ആർ. വി. മുഹമ്മദ് ഹാജി, അഫ്സൽ പാലുവായ്, ഷക്കീർ കുന്നിക്കൽ, നൗഷാദ് നെടുംപറമ്പ്, അറസ് അങ്ങാടി, സജീവൻ, നാരായണൻ, സജി, ഷംസീർ മോസ്ക്കോ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി നൗഷാദ് അഹമു സ്വാഗതവും മുനിസിപ്പൽ വൈസ് പ്രസിഡന്റ് എം. അബ്ദുള്ള നന്ദിയും രേഖപ്പെടുത്തി


Comments are closed.