Header

ദേശീയപാത സ്ഥലമെടുപ്പ്, മുസ്ലിം ലീഗ് ഏകദിന ധര്‍ണ നടത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ ദേശീയപാത 66-ന്റെ വികസനത്തിനായി സ്ഥലമെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ചാവക്കാട്ട് ഏകദിന ധര്‍ണ നടത്തി. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് അലൈന്‍മെന്റ് തയ്യാറാക്കിയതെന്ന് റഷീദ് പറഞ്ഞു. ജനങ്ങളുടെ നഷ്ടം പരമാവധി കുറക്കാനായിരുന്നു ശ്രമം. എന്നാല്‍ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വിധത്തിലാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കി ഇപ്പോള്‍ സര്‍വ്വെയും കല്ലിടലും നടത്തുന്നതെന്ന് റഷീദ് പറഞ്ഞു.
മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. ദേശീയപാത വികസനത്തിന്റെ പേരില്‍ അശാസ്ത്രീയമായ സ്ഥലമെടുപ്പ് നിറുത്തിവെക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് വസ്തു ഉടമകളെ വഴിയാധാരമാക്കുന്ന മനുഷ്യത്വരഹിത നടപടികള്‍ അവസാനിപ്പിക്കുക, മതിപ്പു വിലയുടെ മൂന്നിരട്ടി വില ഒറ്റത്തവണയായി മുന്‍കൂര്‍ നല്‍കുക, വസ്തുവും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തുംവിധം പുനരധിവാസ പക്കേജ് നടപ്പിലാക്കുക, ഭരണകൂട ഉദ്യോഗസ്ഥ മാഫിയാ അവിശുദ്ധ ബന്ധങള്‍ അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. നേതാക്കളായ പി.എം.അമീര്‍, വി.കെ.മുഹമ്മദ്, ഹാറൂണ്‍ റഷീദ്, പി.എ.ഷാഹുല്‍ ഹമീദ്, എം.വി.സുലൈമാന്‍, പി.കെ.മുഹമ്മദ്, ആര്‍.പി.ബഷീര്‍, സി.കെ.അഷ്‌റഫലി, എം.എ.അബൂബക്കര്‍, ജലീല്‍ വലിയകത്ത്, കെ.കെ.ഹംസക്കുട്ടി, ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.