യമനിൽ കൊല്ലപ്പെട്ടതായി പറയുന്ന കമറുദ്ദീന്‍റെ കുടുംബത്തിനു സഹായവുമായി-മുസ്‌ലിം ലീഗ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന എടക്കഴിയൂർ കിറാമൻകുന്ന് പരേതനായ പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ധീന്റെ(54)വീട് മുസ്‌ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. മരണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പ്, സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പ്, ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെട്ട് വിഷയത്തിൽ കൃത്യത വരുത്താനും ആവശ്യമായ നടപടി സ്വീകരിക്കുവാനും വേണ്ടി കുടുംബത്തെ സഹായിക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്, ജനറൽ സെക്രട്ടറി വി.സലാം, ട്രഷറർ സി.മുഹമ്മദാലി, അബൂദാബി കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസകുട്ടി, മുൻ പ്രസിഡണ്ട് മുട്ടിൽ കുഞ്ഞുമുഹമ്മദ്, എൻ.കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് സന്ദർശനം നടത്തിയത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.