Header

ചാവക്കാട് കടലില്‍ നിന്നും മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Chavakad photo Kadal accident Hamsakutty (59)ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് പൊന്നാനി അഴിമുഖത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടലില്‍ നിന്നും കിട്ടി. താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിഅഹമുവിന്റെപുരക്കല്‍ ഹംസക്കുട്ടി(59) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചാവക്കാട് ബ്‌ളാങ്ങാട് തീരകടലില്‍ കണ്ടെത്തിയത്. രാവിലെ കടപുറത്തെത്തിയവരാണ് കടലില്‍ പൊങ്ങി കിടന്നിരുന്ന  മൃതദ്ദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി. ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് അശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്ചയാണ്  മൂന്ന് പേരുമായി മത്സ്യ ബന്ധനം നടത്തിയിരുന്ന വള്ളം മറിഞ്ഞത്. രണ്ടു പേരെ  രക്ഷപ്പെടുത്തിയിരുന്നു. ഹംസ കുട്ടിയുടെ മൃതദേഹം പൊന്നാനി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.