മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കളേയും സാംസ്കാരിക നായകരേയും വിദ്യാർത്ഥികളേയും അടിച്ചമർത്തുകയും അറസ്റ്റ് ചെയ്യുകയും സമര ഭടന്മാരെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ഇന്റർനെറ്റ് ഉൾപ്പെടെ റദ്ദ് ചെയ്ത് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചുമാണ് പ്രകടനം നടത്തിയത്. തുടർന്ന് നടന്ന യോഗം മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.വി അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീസ് മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. ഫൈസൽ കരീം, എം.കെ.സി ബാദുഷ, സി.എസ് സുൽഫിക്കർ, വി.എം റാഹീം, കെബിർ ഫൈസി, എച്ച്.എം മുനീർ, എ. കെ ഫാസിൽ, കെ ഷഹീർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ നൗഫൽ സ്വാഗതവും ട്രഷറർ പി.ഷാഹിദ് നന്ദിയും പറഞ്ഞു.
പി.കെ ഷാഫിർ, ഒ.യു മുഹമ്മദ് സഹദ്, വി.എസ് മുഹമ്മദ് ഷെഹീൽ, ഷാജി കമാൽ, പി.കെ റഫീഖ്, കെ.എ ഷെഹീർ, ടി.കെ നൗഫൽ, എ. എം നൗഷാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/Muslim-Youth-Leeg-protest-punnayur.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.