mehandi new

വൈകിയെങ്കിലും മുട്ടും വിളി എത്തി – നാളെ മണത്തല നേർച്ച

fairy tale

ചാവക്കാട് : മുട്ടും വിളി എത്തി. മകരം ഒന്നിന് കോടിയേറ്റത്തോടെ ആരംഭിക്കുന്ന മുട്ടുവിളി ഈ വർഷം എത്തിയിരുന്നില്ല. കൊറോണ യെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരവങ്ങളില്ലാതെയാണ് ഇത്തവണ നേർച്ച ആഘോഷിക്കുന്നത്.

planet fashion

മണത്തല ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള ഷഹനായിയുടെ സ്വരമാധുര്യത്തില്‍ ഉഹുദ്, ബദര്‍ പാട്ടുകളുടെ ഇശലുകള്‍ ചാവക്കാടിന്റെ നാട്ടുവഴികളിൽ ഇക്കൊല്ലം കേൾക്കാനായില്ല.

ഉസ്താദ് മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തിൽ 46 വര്‍ഷമായി മുട്ടുംവിളി നടത്തുന്ന പട്ടാമ്പി ബദരിയ്യ മുട്ടുംവിളിസംഘം തന്നെയാണ് ഇത്തവണയും മുട്ടുംവിളി നടത്തുന്നത്.

ചന്ദനക്കുടം നേര്‍ച്ചയുടെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ചയെ പള്ളിയിലേക്ക് ആനയിക്കുന്നത് മുട്ടുവിളി വാദകരായിരിക്കും.

കോടിയേറ്റ കാഴ്ചകളും താബൂത്ത് കാഴ്ചയും മാത്രമായിരിക്കും ഇത്തവണ ഉണ്ടാവുക.

കച്ചവടക്കാർ പതിവുപോലെ മണത്തലയുടെ തെരുവുകൾ കയ്യടക്കിയിട്ടുണ്ട്.

Ma care dec ad

Comments are closed.