ചാവക്കാട് : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് ജില്ലാ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ‘ശരീഅത്തും ഏക സിവില്‍ കോഡും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ‘ശൈഖുന കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍’ അനുസ്മരണവും ‘മുഹമ്മദ് നബി കുടുംബനീതിയുടെ പ്രകാശം’ എന്ന വിഷയവും അവതരിപ്പിച്ചു.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഷെഹീര്‍ ദേശമംഗലം, സത്താര്‍ ദാരിമി, സമസ്ത പോഷക ഘടകങ്ങളുടെ നേതാക്കള്‍, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്രി, യു.എ.ഇ. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.