ചാവക്കാട് : ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരളയുടെ ഒന്‍പതാം തൃശൂര്‍ ജില്ലാ സമ്മേളനം ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ ( കെ ഒ ബാലന്‍ നഗര്‍ ) സംസ്ഥാന പ്രസിഡന്റ് എ എന്‍ പുരം ശിവകുമാര്‍  ഉദ്ഘാടനം ചെയ്തു.  ജില്ല പ്രസിഡന്റ്  പി കെ രാധാക്യഷ്ണന്‍ അധ്യക്ഷതവഹിച്ചു. ടാക്‌സ് കണ്‍സല്‍ട്ടന്റുമാരും വ്യാപാരികളും എന്ന വിഷയത്തെ അധികരിച്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ വി അബ്ദുള്‍ ഹമീദ് പ്രഭാഷണം നടത്തി. വ്യാപാര മേഖലകളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന നൂതന നികുതി സമ്പ്രദായങ്ങളെ കുറിച്ചും വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍  മുഖ്യ പ്രഭാഷണം നടത്തി.  കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍മാരായ അശോക് കുമാര്‍, പി. ഉമ്മര്‍, കെ ജയകൃഷ്ണന്‍, ടാക്‌സ് കണ്‍സല്‍ട്ടന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ടി ഒ വര്‍ഗീസ്, ട്രഷറര്‍ എം ആര്‍ ജിത്ത്, യൂണിറ്റ് പ്രസിഡന്റ് ടി എല്‍ ജേക്കബ്, ഇ പി മുഹമ്മദ്, എ രമേഷ്, ജില്‍സ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.