mehandi banner desktop
Chavakkad online

നബിദിനം ആഘോഷിച്ചു – ഓറഞ്ച് അലെർടിനെ തുടർന്ന് പലയിടത്തും റാലികൾ മാറ്റിവെച്ചു

Ft

ചാവക്കാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ചാവക്കാടും പരിസര പ്രദേശങ്ങളിലും നബിദിനം ഭക്തിസാന്ദ്രമായി ആചരിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഭൂരിഭാഗം മഹല്ലുകളിലും ആഘോഷങ്ങൾ പള്ളികളിലെ മൗലൂദ് പാരായണത്തിലും അന്നദാനത്തിലും മാത്രമായി പരിമിതപ്പെടുത്തി. റാലികളും പൊതു കലാപരിപാടികളും പലയിടങ്ങളിലും മാറ്റിവെച്ചപ്പോൾ, ചില പ്രദേശങ്ങളിൽ മഴയെ അവഗണിച്ചും നബിദിന റാലികൾ സംഘടിപ്പിച്ചു.

Jan oushadi

കറുകമാട് മഹല്ല് കമ്മിറ്റിയുടേയും, നുസ്‌റത്തുൽ ഇസ്‌ലാം മദ്രസയുടേയും ആഭിമുഖ്യത്തിൽ നടന്ന നബിദിനാ ഘോഷത്തിന് മഹല്ല് പ്രസിഡൻ്റ് വി മുഹമ്മദ് മോൻ പതാക ഉയർത്തി.

സെക്രട്ടറി അറക്കൽ നൗഷാദ്, എൻ.വി ഹംസ, വി.പി.ഉമ്മർ, ഖത്തീബ് മൂസാ ഫൈസി, സദർമുഅല്ലിം ഉസ്‌മാൻ ഫൈസി, അബു മുസ്ല്യാർ, ആർ വി ഹംസ, എ അബ്ദുൾ റഹിം, അബ്‌ദു തുടങ്ങിയവർ നേതൃത്ത്വം നൽകി.

ചാവക്കാട് മഹല്ല് അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം  സംഘടി പ്പിച്ചു. രാവിലെ 8 മണിക്ക് മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് പതാക ഉയർത്തി. മഹല്ല് ജനറൽ സെക്രെട്ടറി നൗഷാദ് അഹമ്മു മദ്രസ കുട്ടികൾക്ക് നബിദിന സന്ദേശം നൽകി. സാലിഹ് കാളിയത്ത് അധ്യക്ഷത വഹിച്ചു. എൻ കെ ഷംസുദ്ധീൻ, പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ, അബൂ താഹിർ തങ്ങൾ നാട്യമംഗലം, അനീഷ് പാലയൂർ, നൗഷാദ് നെടുപറമ്പിൽ നാസർ കൊളാടി, സലി ഇല്ലത്ത് പറമ്പ്,ഷമീർ മോസ്കോ,ഹസ്സൻ പി പി.നാസർ കൊനായിൽ എം വി ശംസുദ്ധീൻ, അസ്‌കർ ഉസ്താദ്, ഉമ്മർ മുസ്ലിയാർ, ഖാലിദ് ഉസ്താദ് ഷംസുദ്ധീൻ ഉസ്താദ് എന്നിവർ സംസാരിച്ചു. റാലിയും കലാ പരിപാടികളും അരങ്ങേറി.

തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രാർഥനക്ക് ബദ് രിയ്യ മസ്ജിദ് ഖത്തീബ് സത്താർ ദാരിമി നേതൃത്വം നൽകി. ഭക്ഷണ വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. നബിദിന റാലി മറ്റൊരു ദിവസം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ലത്തീഫ് പാലയൂർ, ഹനീഫ ഏ കെ,സാദിക്ക് മുസ്‌ലിയാർ, ശംസുദ്ധീൻ മുസ്ലിയാർ, ഷരീഫ് ഏ എച്ച്,ബഷീർ നാലകത്ത്, സി എം മുജീബ്, മൻസൂർ സിഎം,, അബൂബക്കർ പള്ളി പറമ്പ്, നാസർ കുറ്റിക്കാട്, ആരിഫ് പാലയൂർ നാസർ പേനത്ത് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ

Comments are closed.