mehandi banner desktop
Chavakkad online

പൊലീസിനെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി മാധ്യമങ്ങൾ: എ.സി.പി സുരേന്ദ്രൻ

Ft

ചാവക്കാട്: പൊലീസിനെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കണ്ണിയാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമെന്ന് ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രൻ. ചാവക്കാട് പ്രസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ, വ്യവസായികളായ നാസർ പറമ്പൻസ്, അബ്ദു മണത്തല എന്നിവർ സംസാരിച്ചു. പ്രസ് ഫോറം അംഗങ്ങളായ കെ.ടി. വിൻസെന്റ്, ടി.ബി. ജയപ്രകാശ്, ശിവജി ഗുരുവായൂർ, എം.വി. ഷക്കീൽ, ഷുഹൈബ് കടപ്പുറം, ക്ലീറ്റസ് ചുങ്കത്ത്, ടി.ടി. മുനേഷ്, പ്രവീൺ പ്രസാദ്, ദേവിക തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

Comments are closed.