mehandi new

പരാജയം ഉറപ്പായതോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി വലിയകത്ത് രാജിവെച്ചു

fairy tale

ചാവക്കാട്: പരാജയം ഉറപ്പായതോടെ യു ഡി എഫ് അം​ഗമായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നഫീസകുട്ടി  വലിയകത്ത് അവിശ്വസ പ്രമേയം ചര്‍ച്ചെക്കെടുക്കുന്നതിന് മുമ്പെ   രാജിവെച്ചു.  നിലവില്‍ മൂന്നം​ഗ സ്ഥിരം സമിതിയില്‍ നഫീസകുട്ടി മാത്രമാണ്  യു ഡി എഫ് അം​ഗമായിട്ടുള്ളത്. മറ്റം​ഗങ്ങളായ ബിജു പള്ളിക്കരയും ​ഗ്രീഷ്മ ഷനോജും സിപിഐ എം അം​ഗങ്ങളാണ്.  നിരന്തരമായി എൽ ഡി എഫ് അം​ഗങ്ങളെ അവ​ഗണിക്കുന്നതിലും പ്രവർത്തനങ്ങൾ നിശ്ചലമായതിലും പ്രതിഷേധിച്ച്  പുന്നയൂർക്കുളം തൃപ്പറ്റ് ഡിവിഷനം​ഗം ​ഗ്രീഷ്മ ഷനോജാണ് അവിശ്വസ നോട്ടീസ് നല്‍കിയത്. വടക്കേക്കാട് പറയങ്ങാട് ഡിവിഷനം​ഗം ബിജു പള്ളിക്കര പ്രമേയത്തെ പിൻതാങ്ങി.

planet fashion

ആറ് മാസം മുമ്പ് നിലവിലുണ്ടായിരുന്ന സ്ഥിരംസമിതിയം​ഗം  കെ അഷിത ബ്ലോക്ക് പ്രസിഡന്റായതിനെ തുടർന്നാണ്  നഫീസകുട്ടി വലിയകത്തിനെ ആരോ​ഗ്യവിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇതിനു ശേഷം തെക്കുംമുറി കുഞ്ഞിമുഹമ്മദ് ബ്ലോക്ക് വൈസ് പ്രസിഡന്റായതിനെ തുടർന്ന് വന്ന ഒഴിവിൽ  ആരോ​ഗ്യ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിജു പള്ളിക്കരയെ അം​ഗമായി തെരഞ്ഞെടുക്കുകയായിരുന്നു.  മൂന്നംഗങ്ങളുള്ള  സ്ഥിരം സമിതിയിൽ അതോടെ രണ്ടം​ഗങ്ങൾ എൽ ഡി എഫിനും ഒരം​ഗം യൂ ഡി എഫിനുമായി. നായരാങ്ങാടി ഡിവിഷൻ അംഗംമാണ് നാഫീസക്കുട്ടി

Jan oushadi muthuvatur

Comments are closed.