mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ “നമ്മളോത്സവം 2025” സംഘാടക സമിതി രൂപീകരിച്ചു

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് പ്രസൻറ്സ് “നമ്മളോത്സവം 2025” സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 31 വെളളിയാഴ്ച റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂളിലാണ് പരിപാടി അരങ്ങേറുന്നത്. ലൂഹമാർട്ട്  ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം യൂനസ് പടുങ്ങൽ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. 

planet fashion

ആരിഫ് വൈശ്യംവീട്ടിൽ (ചെയർമാൻ), ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള (വൈസ് ചെയർമാൻ), കബീർ വൈലത്തൂർ, ഫാറൂഖ് പൊക്കുളങ്ങര, ഷഹീർ ബാബു, സിറാജുദ്ധീൻ ഓവുങ്ങൽ, സലിം പി വി, ടി കെ മുഹമ്മദ് യൂനസ്, ഷാഹിദ് അറക്കൽ, ഷെഫീഖ്‌ അലി, മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് ഷാഹിദ് (കൺവീനർമാർ), അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, ഉണ്ണിമോൻ പെരുമ്പിലായി, സലിം അകലാട്, ഫായിസ് ബീരാൻ, അൻവർ ഖാലിദ്, സലിം പെരുമ്പിള്ളി, നൗഫൽ തങ്ങൾ, ശറഫുദ്ധീൻ ചാവക്കാട്, ഇ ആർ പ്രകാശൻ, വി എ സിദ്ദീഖ്, ഫായിസ് ഉസ്മാൻ, സാലിഹ് മുഹമ്മദ്, അബ്ബാസ് കൈതമുക്ക്, ജഹാംഗീർ, റഹ്‌മാൻ തിരുവത്ര, ഷഹബാസ് പാലയൂർ (ജോ. കൺവീനർമാർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു. ഷാജഹാൻ മുഹമ്മദുണ്ണി കമ്മിറ്റി അംഗംങ്ങളെ പ്രഖ്യാപിച്ചു.

മൂവായിരത്തിലധികം വേദികൾ പിന്നിട്ട ഹാസ്യ കലാകാരൻ നസീബ് കലാഭവൻ അവതരിപ്പിക്കുന്ന മാജിക്കൽ ഫിഗർ ഷോ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉൾപ്പെടുത്തി മ്യൂസിക്കൽ നൈറ്റ്, ഡാൻസ്, ഒപ്പന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു

ഫോട്ടോ : സംഘാടക സമിതി രൂപീകരണ യോഗത്തിന് ശേഷം ഒരു ഗ്രൂപ്പ് ഫോട്ടോ

Macare 25 mar

Comments are closed.