നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ “നമ്മളോണം 2024” എന്ന പേരിൽ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ ആണ് പരിപാടികൾ അരങ്ങേറിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ, മറ്റു ജില്ലാ കൂട്ടായ്മ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ, റിയാദിലെ ചാവക്കാട് നിവാസികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി വരെ നീണ്ടു നിന്നു.
ഫെർമിസ് മടത്തൊടിയിലിൻറെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം എഴുത്തുകാരനും കവിയുമായ എം. ഫൈസൽ ഗുരുവായൂർ ഉദ്‌ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ എംബസി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം വെൽഫെയർ കൺവീനർ ജയൻ കൊടുങ്ങല്ലൂർ, ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാട് , ജില്ലാ കൂട്ടായ്മ പ്രതിനിധികളായ കൃഷ്ണ കുമാർ, ഷാജി കൊടുങ്ങലൂർ, സുധാകരൻ ചാവക്കാട്, സഗീർ അന്താറത്തറ, അസ്‌ലം പാലത്ത്, മജീദ് പൂളക്കാടി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും ട്രഷറർ സയ്യിദ് ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.
ശിങ്കാരി മേളം, നാസ് ഡോൾ, ഉറിയടി, വടം വലി, പെനാൽറ്റി ഷൂട്ട് ഔട്ട്, റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേള, അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച നൃത്തങ്ങൾ തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
മനാഫ് അബ്ദുള്ള, സലിം പാവറട്ടി, ഫവാദ് കറുകമാട്, ഫായിസ് ബീരാൻ, പ്രകാശ് താമരയൂർ, സുബൈർ ഒരുമനയൂർ, , സിറാജുദ്ധീൻ ഓവുങ്ങൽ, സലിം അകലാട്, ഖയ്യൂം ഒരുമനയൂർ, ഉണ്ണിമോൻ പെരുമ്പലായി, യൂസഫ് പാങ്, ഷാഹിദ് തങ്ങൾ, ഫാറൂഖ് കുഴിങ്ങര, മൻസൂർ മുല്ലശ്ശേരി, ഫായിസ് വട്ടേക്കാട്, അബ്ദു റഹ്‌മാൻ, ഷെഫീഖ് അലി, യൂനസ് പടുങ്ങൽ, സിദ്ധീഖ് അകലാട്, ഫിറോസ് കോളനിപ്പടി, ഫാറൂഖ് അകലാട്, ഷഹീർ ബാബു, സാലിഹ് പാവറട്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments are closed.