നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 18ന് – സംഘാടക സമിതി രൂപീകരിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം, വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് എന്നീ പരിപാടികളുടെ സംഘാടക സമിതി രൂപികരിച്ചു. ഒക്ടോബർ 18 വെളളിയാഴ്ച റിയാദിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.

ഷാഹിദ് അറക്കൽ, ആരിഫ് വൈശ്യംവീട്ടിൽ, സയ്യിദ് ജാഫർ തങ്ങൾ എന്നിവരെ ജനറൽ കൺവീരമായും, വിവിധ ഉപസമിതി ഭാരവാഹികളായി സുബൈർ ഒരുമനയൂർ, അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, സിറാജ് ഓവുങ്ങൽ, ഫെർമിസ് മടത്തൊടിയിൽ, സലിം പാവറട്ടി, മനാഫ് അബ്ദുല്ല, ഫവാദ് കറുകമാട് എന്നിവരെ തിരഞ്ഞെടുത്തു. ഫാറൂഖ് കുഴിങ്ങര കമ്മിറ്റി അംഗംങ്ങളെ പ്രഖ്യാപിച്ചു.
ഉണ്ണിമോൻ പെരുമ്പിലായി, ജസീം മണത്തല, ഹാരിസ് എടക്കഴിയൂർ, സലിം അകലാട്, റസാഖ് മാട്ടുമ്മൽ, സയ്യിദ് ഷാഹിദ് എന്നിവർ സംസാരിച്ചു. യൂസഫ് പി എസ് സ്വാഗതവും സലിം എ പി നന്ദിയും പറഞ്ഞു.

Comments are closed.