mehandi new

ദേശീയപാത-പോലീസ് നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട്
മലപ്പുറം ജില്ലയിലെ മുന്നിയൂരിൽ
സർവ്വേ നടപടികൾക്കെതിരെ കോടതി ഉത്തരവ് കാണിച്ച് പ്രതിഷേധിച്ച ആക്ഷൻ കൗൺസിൽ നേതാവ് നൗഷാദ് വെന്നിയൂരിനെ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയപാത ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മേഖലാ ചെയർമാൻ വി.സിദ്ദീഖ് ഹാജി
പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

ബിഓടി കോർപ്പറേറ്റ് കമ്പനികൾക്ക്
ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുക്കാൻ
എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് കുത്തകകൾക്ക് തീറെഴുതികൊടുക്കുവാനുള്ള സർക്കാരിൻറെ വ്യഗ്രതയാണ് ഇത്തരം നിയമവിരുദ്ധ നടപടികൾ വ്യക്തമാക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല ഇത്തരം നടപടികളെന്നും യോഗം അഭിപ്രായപ്പെട്ടു. ചാവക്കാട് മിനി സിവിൽ സ്റ്റേഷനു പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു.
പി.കെ.നൂറുദീൻ ഹാജി അധ്യക്ഷത വഹിച്ചു.
സി ആർ ഉണ്ണികൃഷ്ണൻ, കമറുദ്ദീൻ പട്ടാളം,
ഗഫൂർ തിരുവത്ര, സി ഷറഫുദീൻ, ഒ.കെ.വൽസലൻ, ഉസ്മാൻ അണ്ടത്തോട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/03/NH-protest-against-BOT.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.