ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂരിൽ തുടക്കമായി

ഒരുമനയൂർ : ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. മൃഗാശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി കബീർ അധ്യക്ഷത വഹിച്ചു. കന്നുകാലികളിലെ കുളമ്പ് രോഗത്തെ 2030 ഓടു കൂടി പൂർണ്ണമായും നിർമാർജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 4 മാസത്തിന് മുകളിൽ ഉള്ള പശു എരുമ എന്നിവയെയാണ് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി രവീന്ദ്രൻ, ഇ ടി ഫിലോമിന, മെമ്പർ കെ ജെ ചാക്കോ എന്നിവർ പങ്കെടുത്തു. ഒരുമനയൂർ വെറ്ററിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വാഗതവും അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ എ എച്ച് ബിന്ദു നന്ദിയും പറഞ്ഞു.

Comments are closed.