mehandi new

ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകൻ റെബിൻ ഭാസ്കറിന് ദേശീയ ഹരിതസേനയുടെ ആദരം

fairy tale

ചാവക്കാട് :  ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകനായ റെബിൻ ബാസ്ക്കറെ ആദരിച്ചു. ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ സുജിത് സുന്ദരം അനുസ്മരണ ചടങ്ങിലാണ് റെബിനെ ആദരിച്ചത്. ചാവക്കാട്ടെ അരിയങ്ങാടിയിൽ കുരുവികളുടെ സംരക്ഷണത്തിനായുള്ള കൂടുവയ്ക്കൽ, വേനൽക്കാലത്ത് വെള്ളതട്ട്, എല്ലാക്കാലത്തും കുരുവികൾക്കിഷ്ടമുളള ധാന്യാഹാരങ്ങൾ ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങളാണ് റെബിൻ ഭസ്കർ വർഷങ്ങളായി ചെയ്തുവരുന്നത്.  

planet fashion

ചാവക്കാട്ടെ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയാടിത്തറയിട്ട ഡേ. സുജിത് സുന്ദരത്തിൻ്റെ പ്രവർത്തനങ്ങളാണ് അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ ചാവക്കാട്ടെ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇടയായത് എന്ന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ ജെയിംസ് അനുസ്മരിച്ചു. കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചാവക്കാട് കടൽത്തീരം . ഇവിടുത്തെ മത്സ്യതൊഴിലാളികളും സന്നദ്ധ പ്രവർത്തകരും അതിനെ കുറിച്ച് ബോധവന്മാരാണ്. വർഷം തോറും മുട്ടയിടാനെത്തുന്ന കടലാമകൾക്ക് സുരക്ഷിത തീരമൊരുക്കുന്നതിൽ മത്സ്യ തൊഴിലാളികളും സന്നദ്ധപ്രവർത്തകരും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാവക്കാട് എം ആർ ആർ എം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സന്ധ്യ എം ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ഷൈബി വിൻസൺ അധ്യക്ഷത വഹിച്ചു. സലിം ഐ ഫോക്കസ്, റെബിൻ ഭാസ്കർ, ഹരിതസേന സ്കൂൾ കോഡിനേറ്റർ സി.ഡി. ദർശന എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.