ദേശീയപാത വികസനം ഒരുമനയൂർ ഗ്രാമം ഇല്ലാതാകും – ആക്ഷൻ കൗൺസിൽ മന്ത്രിക്ക് നിവേദനം നൽകി
ഒരുമനയൂർ : നാലുഭാഗവും ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ ഒന്നായ ഒരുമനയൂർ പഞ്ചായത്തിലൂടെ 45 മീറ്റർ റോഡും അനുബന്ധ ഫ്രീസിംഗും ഉൾപ്പെടെ ദേശീയ പാത കടന്ന് പോകുമ്പോൾ ഗ്രാമം ഇല്ലാതായിപ്പോകും. നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും.
ഒരുമനയൂർ പഞ്ചായത്തിൽ എലിവേറ്റഡ് ഹൈവേ നിർമ്മിച്ച് നാശനഷ്ടം കുറയ്ക്കണമെന്നും അതിനാവശ്യമായ നടപടികൾക്ക് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് ദേശീയ പാത 66 ആക്ഷൻ കൗൺസിൽ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി.
ഒരുമനയൂർ യുണിറ്റ് കൺവീനർ പി. കെ നൂറുദ്ധീൻ, പഞ്ചായത്ത് അംഗം കെ. വി കബീർ, സലീംനൂർ കെ, ബക്കർ കെ വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments are closed.