Header

ട്രിപ്പിൾ ലോക്ക് ഡൗണിനിടെ ചാവക്കാട് തെരുവ് കച്ചവടക്കാരുടെ സർവ്വെ നാളെ ആരംഭിക്കും – കച്ചവടക്കാർ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം

ചാവക്കാട് : ജൂലൈ പതിനാറു വരെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ചാവക്കാട് നഗരസഭയിൽ തെരുവ് കച്ചവടക്കാരുടെ സർവേ ജൂലൈ 13, 14, 15 തീയതികളിലായിനടത്തുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരസഭ ജീവനക്കാർ നിലവിൽ കച്ചവടം നടത്തുന്നവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതാണ്. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കച്ചവടക്കാർ കൈകളിൽ കരുതേണ്ടതാണ്.

2017 ലാണ് ചാവക്കാട് നഗരസഭയിലെ തെരുവ് കച്ചവടക്കാരുടെ സർവ്വേ അവസാനമായി നടത്തിയത്. ആ സർവ്വേ പ്രകാരം കമ്മിറ്റി അംഗീകരിച്ചവർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. അന്നുണ്ടായിരുന്നവരിൽ പലരും ഇപ്പോൾ ഈ മേഖലയിൽ ഇല്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ നിരവധി പേർ തെരുവ് കച്ചവട മേഖലയിലേക്ക് പുതുതായി എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ചാവക്കാട് നഗരസഭയിലെ തെരുവ് കച്ചവടക്കാരുടെ സർവ്വേ നടത്തുന്നത്

thahani steels

Comments are closed.