mehandi new

ദേശീയ പാത : ഭൂമിക്ക് എന്ത് വില കിട്ടുമെന്ന് ഉറപ്പു കൊടുക്കുവാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല – നഷ്ടപരിഹാര വിതരണോത്സവം പ്രഹസനം

fairy tale

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ വീട്, ഭൂമി, തൊഴിൽ, വരുമാനം എന്നിവ നഷ്ടപെടുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചുളളആനുകൂല്യങ്ങൾ മുൻകൂർ ഉറപ്പാക്കുന്നതിന് പകരം ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇരകളെ അപമാനിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.

planet fashion

അയ്യായിരത്തിലേറെ സർവേ നമ്പറിലായി ഭൂമി നഷ്ടപ്പെടുന്ന പതിനായിരത്തിലേറെ ആളുകളുള്ള ജില്ലയിൽ പത്തോ പതിനഞ്ചോ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുന്ന പരിപാടി വലിയ ചടങ്ങായി സംഘടിപ്പിക്കുന്നത് പ്രഹസനമാണ്.ക്ലെയിം പെറ്റീഷൻ വഴിയും വിവരാവകാശ പ്രകാരവും ആവശ്യപെട്ടിട്ടു പോലും സ്വന്തം ഭൂമിക്ക് എന്ത് വില കിട്ടുമെന്ന് ഉറപ്പു കൊടുക്കുവാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഷ്ടപ്പെടുന്ന വസ്തു വകകളുടെ മൂല്യത്തെക്കുറിച്ച് അറിയുവാനുളള ഇരകളുടെ അവകാശം പോലും നിഷേധിക്കുകയാണ്. ഈ കോവിഡ് മഹാമാരിക്കാലത്തും സർക്കാർ ആധാരവും അനുബന്ധരേഖകളും ഉൾപ്പെടെ 15 ഓളം രേഖകൾ നിർബന്ധമായും ഹാജരാക്കണമെന്നും അതിൽ ഏതെങ്കിലും ഒരു രേഖയ്ക്ക് പ്രശ്നമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതല്ല എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.വീടും ഭൂമിയും പരിപൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് 2013 ലെ നിയമപ്രകാരവും ഹൈക്കോടതി ഉത്തരവ് പ്രകാരവും അവകാശപ്പെട്ട പുനരധിവാസം കൊടുക്കുവാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. താമസിക്കുന്ന വീടും കടകളും ഒഴിഞ്ഞ് താക്കോൽ ഡെപ്യൂട്ടി കളക്ടറെ ഏൽപ്പിച്ചാലേ നഷ്ടപരിഹാരം നൽകൂ എന്ന ജനവിരുദ്ധ നിബന്ധന അടിച്ചേൽപ്പിച്ച് പെൺകുട്ടികളെയും വൃദ്ധരെയുമടക്കം അക്ഷരാർത്ഥത്തിൽ തെരുവിലേക്കിറക്കി വിടുകയാണ് സർക്കാർ. ഏറ്റെടുപ്പിന് ശേഷം ബാക്കിയാവുന്ന തുണ്ടു ഭൂമിയിൽ ദൂര പരിധിയുടെ പേരിൽ നിർമ്മാണവിലക്കും നിലനിൽക്കുന്നു.

നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള മുടന്തൻ ന്യായങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാരിൻറെ രേഖാ പരമായ ഉറപ്പില്ലാതെ രേഖകൾ സമർപ്പിക്കുന്നവർ കബളിപ്പിക്കപെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് കാലഘട്ടത്തിൽ ജീവിക്കുവാൻ വളരെ കഷ്ടപ്പെടുന്ന ജനങ്ങളെ യാതൊരു മാനദണ്ഡവുമില്ലാതെ തെരുവിലേക്ക് വലിച്ചെറിയുന്നത് മനുഷ്യത്വപരമായയ നടപടിയല്ല.2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത് എന്ന് അടിക്കടി പറയുന്ന സർക്കാർ ആ നിയമത്തെ തന്നെ ലംഘിച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ദേശീയ പാത ആക്ഷൻ കൌൺസിൽ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

എങ്ങണ്ടിയൂർ ചന്തപ്പടിയിൽ നടന്ന ജില്ലാ കമിറ്റി യോഗംപ്രവാസി ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ കെ കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ‘എൻ.കെ ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സി കെ ശിവദാസൻ മുഖ്യ വിഷയാവതരണം നടത്തി.ആക്ഷൻ കൗൺസിൽ

ജില്ലാകമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി എൻ.കെ ശങ്കരൻകുട്ടി ഏങ്ങണ്ടിയൂർനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി കെ.കെ. ഹംസക്കുട്ടി, ഉസ്മാൻ അണ്ടത്തോട് എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

സി എ . ഷറഫുദ്ദീൻ, പട്ടാളം കമറുദ്ദീൻ, സുകുമാരൻ മണത്തല, നൂറുദ്ദീൻ ഒരുമനയൂർ, ശ്രീനിവാസൻ ഏങ്ങണ്ടിയൂർ, ഗിരീഷ് വാടാനപ്പള്ളി, സുദേവ് തളിക്കുളം, ടി എം നിസാബ് കൈപ്പമംഗലം, റഫീഖ് വി.എച്ച് മതിലകം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.