നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ


ചാവക്കാട് : ഡിസംബർ നാല് നാളെ നടക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ചാവക്കാട് നഗര വീഥികൾ തോരണങ്ങളും വൈദ്യുതി ദീപങ്ങളാലും അലങ്കരിച്ചു. കൂട്ടുങ്ങൽ ചത്വരത്തിലെ വേദിയിൽ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇരിക്കാൻ സാധിക്കും വിധം ക്രമീകരണങ്ങൾ വരുത്തി. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വേദിയിൽ നിന്നും അഞ്ചു മീറ്റർ വിട്ടു പോലീസ് ബാരിക്കേട് സ്ഥാപിക്കും അതിനു പിറകിലാണ് സദസ്സ് ക്രമീകരിച്ചിട്ടുള്ളത്. എൻ കെ അക്ബർ എം എൽ എ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ്, ഗുരുവായൂർ എ സി പി കെ ജി സുരേഷ്, ചാവക്കാട് എസ് എച്ച് ഒ വിപിൻ കെ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തിയും നിർദേശങ്ങൾ നൽകിയും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയും നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു.

Comments are closed.