Header

എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി

ഗുരുവായൂര്‍ :  മഹിളാ ശക്തിയുടെ ആവിഷ്‌കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക്‌ സ്വീകരണം നല്‍കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച്‌ 3232 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്‌ ഡല്‍ഹിയില്‍ എത്തിച്ചേരുമ്പോള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും. 2 ഓഫിസര്‍മാരും ഒരു ജിസിഐയും ഇവരെ അനുഗമിക്കും.

ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ സംഘത്തെ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്‌ ഫ്ലാഗ്‌ ഇന്‍ ചെയ്ത്‌ സ്വീകരിച്ചു. കമാന്‍ഡിങ്‌ ഓഫിസര്‍ ലെഫ്‌. കേണല്‍ വി. വി. പ്രകാൾ, ശ്രീകൃഷ്ണ കോളജ്‌ പ്രിന്‍സിപ്പല്‍ പി. എസ്‌. വിജോയ്‌, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി. എം. ലത, റസില്‍ദാര്‍ മേജര്‍ എസ്‌. രാജേഷ്‌, ക്യാപ്റ്റന്‍ രാജേഷ്‌ മാധവന്‍, ഗേൾകേഡറ്റ്‌ ഇന്‍സ്ട്രക്ടര്‍ കെ.ആര്‍. പ്രസന്ന, സെക്കന്‍ഡ്‌ ഓഫിസര്‍ റിനു എന്നിവര്‍ പങ്കെടുത്തു.

ബ്രിഗേഡിയര്‍ എന്‍.എസ്‌. ചരഗ്‌, സൈക്ലത്തോൺ പ്രതിനിധി റിധി നായക്‌ എന്നിവര്‍ പ്രസംഗിച്ചു.

thahani steels

Comments are closed.