mehandi new

ഉടുതുണിക്ക് മറുതുണിയില്ലാതെ രാധയും മകനും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : നിമിഷങ്ങള്‍ക്കകമാണ് രാധയും മകനും കിടക്കാനും ഉടുക്കാനുമില്ലാത്ത അവസ്ഥയില്‍ എത്തിയത്. ഇന്ന് വ്യാഴം രാവിലെ പതിനൊന്നു മണിയോടെയാണ് രാധയുടെ വിധി മാറിമറിഞ്ഞത്. വീടും തുണിയും സര്‍ക്കാര്‍ രേഖകളും ഫ്രിഡ്ജും, ടി വി യും സൂക്ഷിക്കാന്‍ ഏല്‍പിച്ച പണവും ആകെയുള്ള രണ്ടര പവന്‍ പൊന്നും എല്ലാം നിമിഷങ്ങള്‍ക്കകം ചാരമായി. ഉച്ചയൂണിനു കറിവെക്കാന്‍ പരിപ്പ് അടുപ്പത്തിട്ട് അയല്‍പക്കത്തേക്ക് പോയതായിരുന്നു കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കറുത്താടന്‍ പരേതനായ ചന്ദ്രുവിന്റെ ഭാര്യ രാധ. മകന്‍ രാജേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പണിയില്ലെന്നറിഞ്ഞു തിരിച്ചുവന്ന രാജേഷ് കണ്ടത് വീടിനു പകരം എരിഞ്ഞുകൊണ്ടിരിക്കുന്ന ചാരവും കരഞ്ഞു തളര്‍ന്നിരിക്കുന്ന അമ്മയെയുമാണ്. സഹായത്തിനായി അടുത്ത ബന്ധുക്കളാരുമില്ലാത്ത രാധയെ അയല്‍ വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇനിയെന്ത് ചെയ്യും എന്ന ആകുലത ആ കണ്ണുകളില്‍ തെളിഞ്ഞു കാണാം. നല്ലവരായ മനുഷ്യരുടെ കാരുണ്യം മാത്രമാണ് കൂലിപ്പണിക്കാരനായ മകനും വൃദ്ധയായ അമ്മയ്ക്കും ഏക പ്രതീക്ഷ.

please click on below link for detailed news

 

ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വന്‍ സ്ഫോടനം – വീട് കത്തി നശിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.