mehandi new

വരുന്നു ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിടം; ഭരണാനുമതിയായി

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിട നിർമാണത്തിന്  അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗുരുവായൂർ എം.എൽ.എ  എൻ കെ അക്ബർ അറിയിച്ചു.

planet fashion

സാങ്കേതിക അനുമതി കൂടെ ലഭിക്കുന്ന മുറയ്ക്ക് നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് സിവിൽ സ്റ്റേഷന്റെ എതിർവശമുള്ള സ്ഥലത്ത് നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ചാവക്കാട് നഗരസഭ കാര്യാലയ പുതിയ കെട്ടിട നിർമാണത്തിന് 2023-24 സംസ്ഥാന സർക്കാർ ബജറ്റിൽ 20% തുക വകയിരുത്തിയിരുന്നു.

Comments are closed.