പുതിയ ക്രിമിനൽ നിയമം – ചാവക്കാട് ബാർ അസോസിയേഷൻ ഏകദിന പഠനക്ലാസ് സംഘടിപ്പിക്കുന്നു
ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഹാളിൽ വെച്ച് ഓഗസ്റ്റ് 28ന് അഭിഭാഷകർക്ക് പുതിയ ക്രിമിനൽ നിയമത്തെ സംബന്ധിച്ച ഏകദിന പഠനക്ലാസ് സംഘടിപ്പിക്കുന്നു. ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആർ നാരായണ പിഷാരടി ക്ലാസ് എടുക്കും. ചാവക്കാട് സബ് കോർട്ട് ജഡ്ജ് വി വിനോദ്, മുൻസിഫ് ഡോ അശ്വതി അശോക്, മജിസ്ട്രേറ്റ് സാരിക സത്യൻ എന്നിവർ സന്നിഹിതരാവും.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ അശോകൻ തേർളി, സെക്രട്ടറി അഡ്വ അക്തർ അഹമ്മദ്, ട്രഷറർ അഡ്വ പ്രത്യുഷ് ചൂണ്ടലത്ത്, അഡ്വ സിജു മുട്ടത്ത, അഡ്വ പി എസ് ബിജു, അഡ്വ നിഷ സി, അഡ്വ കവിത മോഹൻദാസ, അഡ്വ അനീഷ ശങ്കർ, അഡ്വ ഫ്രെഡി പയസ്, അഡ്വ ജന്യ ചന്ദ്രൻ, അഡ്വ മഹിമ രാജേഷ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Comments are closed.