പുതിയ CRZ പ്ലാൻ തൃശൂർ ജില്ലയിൽ പബ്ലിക് ഹിയറിങ്ങ് നാളെ – തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നു
ചാവക്കാട് : 2019 ലെ തീരദേശ പരിപാലന (crz) വിഞാപനത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ തൃശൂർ കല്ലക്ടറേറ്റിൽ നാളെ പൊതുജന പരാതികൾ സ്വീകരിക്കുന്നു.
കടലും കായലും ഉൾപ്പെടുന്ന തീര മേഖലയെ ബാധിക്കുന്ന സി ആർ സെഡ് പ്ലാൻ ചാവക്കാട് മേഖലയെ കാര്യമായി ബാധിക്കുന്നതാണ്.
ഗുരുവായൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ നഗരസഭകൾ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം, പാവറട്ടി, ഒരുമനയൂർ, മുല്ലശേരി, എങ്ങണ്ടിയൂർ, വെങ്കിടങ്, വാടാനപ്പിള്ളി, മണലൂർ, തളിക്കുളം, അന്തിക്കാട്, നാട്ടിക, താന്യം, വലപ്പാട്, എടതിരുത്തി, കാട്ടൂർ, കൈപ്പമംഗലം, പടിയൂർ, പെരിഞ്ഞനം, മതിലകം ശ്രീനാരായണപുരം, വെള്ളാങ്ങല്ലൂർ, പുത്തൻച്ചിറ, ഇടവിലങ്, എറിയാട്, മാള, പൊയ്യ പഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേലുള്ള പൊതുജനത്തിന്റെ നിർദേശങ്ങളും പരാതികളുമാണ് നാളെ 13/06/23 ചൊവ്വാഴ്ച 10.30നു തൃശൂർ *വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേരുന്ന പബ്ലിക് ഹിയറിങ്ങിൽ സ്വീകരിക്കുന്നത്.
പുതിയ തീരദേശ പരിപാലന പ്ലാൻ അനുസരിച്ച് കടലിനും കായലിനും സമീപം ഏതൊക്കെ നിർമ്മിതികളെ, ആരെയൊക്കെ, എങ്ങിനെ ബാധിക്കും എന്നറിയാൻ താഴെ കൊടുക്കുന്ന ലിങ്കിൽ കയറി അതാത് പ്രദേശത്തെ മാപ് ഡൌൺലോഡ് ചെയ്തു പരിശോധിക്കാവുന്നതാണ്.
http://www.coastal.keltron.org/index.php/zone-maps/coastal-zone-maps-2019
- തിരുത്ത്- കളക്ട്രേറ്റ് ഹാൾ എന്നത് വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം ഹാൾ എന്ന് തിരുത്തിയിട്ടുണ്ട്.
Comments are closed.