ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ

ഗുരുവായൂർ : മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ .പി.വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരായി


Comments are closed.