mehandi banner desktop
Chavakkad online

ഗുരുവായൂരിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു

Ft

ഗുരുവായൂർ : കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ പ്രതിമ സമർപ്പിക്കാനായത് ഭഗവദ് കൃപ കൊണ്ടാണെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ പൂർത്തിയാക്കാനായത്.

Jan oushadi

ആറടി ഉയരത്തിൽ കരിങ്കല്ല് മാതൃകയിൽ നിർമ്മിച്ച കുചേല പ്രതിമയുടെ സമർപ്പണം ഇന്ന് രാവിലെ 9 മണിക്ക് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നിർവഹിച്ചു. മഞ്ജുളാൽത്തറയിലെ ഗരുഡ ശിൽപം കാലപ്പഴക്കത്താൽ ക്ഷയിച്ചതിനെ തുടർന്ന് അടുത്തിടെ പുതിയ വെങ്കല ഗരുഡ ശില്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഇവിടെ ഉണ്ടായിരുന്ന ജീർണിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്പി.

കരിങ്കൽ മാതൃകയിൽ നിർമ്മിച്ച പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിൻ ലെസ് സ്റ്റീലും ഫൈബർ മാറ്റും റസീനും ഉപയോഗിച്ച് കാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മഞ്ജുളാൽ തറയിലെ ഗരുഡ ശിൽപവും ഉണ്ണിക്കാനായി തന്നെയാണ് നിർമ്മിച്ചത്. കയ്യിൽ ഓലക്കുടയും വടിയും എടുത്ത് തോളിൽവച്ച് വലത് കൈ ഇടനെഞ്ചിൽ ചേർത്ത് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന. രണ്ട് മാസം കൊണ്ടാണ് ശില്പം പൂർത്തിയാക്കിയത്.

Comments are closed.