mehandi banner desktop
Chavakkad online

കെ.എസ്.എസ്.പി.എ ചാവക്കാട് മണ്ഡലത്തിന് പുതിയ നേതൃത്വം : കെ.എം. ബിനീഷ് പ്രസിഡന്റ്, ലിറ്റി സി.ജെ സെക്രട്ടറി

Ft

ചാവക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചാവക്കാട് മണ്ഡലം വാർഷിക സമ്മേളനം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. നവാസ് ഉദ്ഘാടനം ചെയ്തു. സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെൻഷൻകാർക്ക് 2% ക്ഷാമബത്ത (ഡി.എ) അനുവദിച്ച നടപടിയെ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. പോളി പ്രകീർത്തിച്ചു. സംസ്ഥാന കൗൺസിലർ വി.കെ. ജയരാജൻ, ജില്ലാ ട്രഷറർ ഗിരീന്ദ്രബാബു, ജില്ലാ വൈസ് പ്രസിഡന്റ് തോംസൺ വാഴപ്പിള്ളി, നിയോജക മണ്ഡലം ട്രഷറർ കോയക്കുട്ടി, മണ്ഡലം സെക്രട്ടറി കെ. ജയറാം, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജമാൽ താമരത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാബു സ്വാഗതവും വി.ജെ. ജോയസി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Jan oushadi

കെ.എം. ബിനീഷ് (പ്രസിഡന്റ്), ലിറ്റി സി.ജെ (സെക്രട്ടറി), വി.ജെ. ജോയസി (ട്രഷറർ), കെ. രാധ (വനിതാ ഫോറം കൺവീനർ), റോസ്‌ലി പോൾ (ഓഡിറ്റർ) എന്നിവരെ 2026 – 2027 വർഷത്തെ ഭാരവാഹികളായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

Comments are closed.