mehandi new

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

fairy tale

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ബി ബഷീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സഫീർ തൈക്കടവും സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി അനസ് പണ്ടറക്കാടും  അവതരിപ്പിച്ചു. തുടർന്ന് നടന്ന കൗൺസിൽ നടപടികൾക്ക് റിട്ടേണിംഗ് ഓഫീസർ പി എസ് എം റഫീഖ് നേതൃത്വം നൽകി. ജില്ലാ ഫിനാൻസ് സെക്രട്ടറി ബഷീർ അഷ്‌റഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജന. സെക്രട്ടറി മുഈനുദ്ധീൻ പണ്ടറക്കാട് സ്വാഗതവും ഷാഫി സഖാഫി നന്ദിയും പറഞ്ഞു.

planet fashion

2025-26 വർഷത്തെ പുതിയ ഭാരവാഹികളായി ഷാഫി കാമിൽ സഖാഫി ( പ്രസിഡന്റ് ), അബ്ദുൽ അസീസ് ഫാളിലി (ജന : സെക്രട്ടറി), അബ്ദുൽ റഊഫ് മിസ്ബാഹി (ഫിനാൻസ് സെക്രട്ടറി ),

അബ്ദുൽ റഹ്മാൻ സഖാഫി മേച്ചേരിപ്പടി(ഓർഗനൈസിംഗ് പ്രസിഡന്റ് ), ബഷീർ സുഹ് രി (ദഅവ പ്രസിഡന്റ് ), അനസ് പണ്ടറക്കാട് ( ഓർഗനൈസിംഗ് സെക്രട്ടറി), ഹാഫിള് ഫൈസൽ റഹ്‌മാനി ( ദഅ് വ സെക്രട്ടറി), സുൽത്താൻ അഞ്ചങ്ങാടി (സാംസ്കാരികം സെക്രട്ടറി), ഷബീർ മാസ്റ്റർ ( സാന്ത്വനം സെക്രട്ടറി), സഫീർ തൈക്കടവ്( സാമൂഹികം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.