പുതിയ നടപ്പന്തല്‍ ഭക്തര്‍ക്ക് സമര്‍പ്പിച്ചു

ഗുരുവായൂര്‍: ദര്‍ശനത്തിന് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ. ഗോപിനാഥന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ. എ. സുരേശന്‍, പി.കെ. സുധാകരന്‍, സി.അശോകന്‍, ക്ഷേത്രം മാനേജര്‍ ആര്‍. പരമേശ്വരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 70 ലക്ഷത്തോളം രൂപ ചെലവില്‍ പന്തല്‍ വഴിപാടായി നിര്‍മിച്ച് നല്‍കിയ തമിഴ്‌നാട് കുംഭകോണം ഗുരുവായൂരപ്പ സേവാസംഘം പ്രസിഡന്റ് മണി രവിചന്ദ്രന്‍, സെക്രട്ടറി എം.ആര്‍. മുരളീധരന്‍, വൈസ് പ്രസിഡണ്ട് പി.ആര്‍.എം. രംഗമണി, ട്രഷറര്‍ വെങ്കിടേശന്‍ എന്നിവരും സന്നിഹിതരായിരുന്നു. 156 അടി നീളവും, 56 അടി വീതിയും, 35 അടി ഉയരവുമുള്ള പന്തലില്‍ ഒരേ സമയം 5600 ഓളം ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യപ്രദമായി വരിനില്‍ക്കാം.

Comments are closed.