mehandi new

പ്രകാശത്തിന്റെ പുതുവഴി തുറന്നു: ഇടവകയിൽ 12 അടി തിളങ്ങുന്ന നക്ഷത്രം

fairy tale

ഗുരുവായൂർ : ക്രിസ്തുമസ്സ് കാലത്തെ വരവേറ്റ് ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവകയിലെ യുവജനങ്ങൾ പടുകൂറ്റൻ നക്ഷത്രം ദേവാലയ പരിസരത്ത് ഉയർത്തി. 12 അടിയിലാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്. ഹൃദിൻ, വിനു, അകിൻസൺ, ഷെയ്ൻലി, ഗ്രേസ്, അഞ്ചോ, മിൽട്ടൺ, സിൽജോ, ജെബിൻ എന്നിവർ ചേർന്നാണ് നക്ഷത്രം ഉണ്ടാക്കിയത്. വികാരി ഫാദർ സെബി ചിറ്റാട്ടുകര, കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ എന്നിവർ സന്നിഹതരായിരുന്നു.

planet fashion

Comments are closed.