ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം – ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം

ചാവക്കാട് : ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി പി ലിന്റ അധ്യക്ഷയായി. മേഖല സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി വി ജെ മെർളി, ജില്ലാ വൈസ് പ്രസിഡന്റ് എം കെ ഷാജി, ജില്ലാ കമ്മിറ്റി അംഗം ടി കെ അനിൽ കുമാർ, കൌൺസിൽ അംഗം കെ എം രമേഷ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി എം സി അജീഷ് കുമാർ (പ്രസിഡന്റ് ), പി എസ് വിജു, ജിൻസ് രാജ് (വൈസ് പ്രസിഡന്റ് മാർ), കെ എച് നൗഷാദ് (സെക്രട്ടറി ), പി വി ബെന്നി, പി സി ദിദിക (ജോയിന്റ് സെക്രട്ടറിമാർ ), വി എ നന്ദകുമാർ (ട്രഷറര്‍ )എന്നിവരും, വനിതാ കമ്മറ്റി ഭാരവാഹികളായി നിജി മണികണ്ഠൻ ( പ്രസിഡണ്ട് ), സി ആർ രാഗി (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

Comments are closed.