mehandi banner desktop
Chavakkad online

അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

Ft

പുന്നയൂർ:  പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 57-ാം നമ്പർ അംഗണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. എൻ. കെ. അക്ബർ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.   എം എൽ എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടു നിലയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

Jan oushadi

അങ്കണവാടിയിലേക്കുള്ള റോഡ് നിർമ്മാണത്തിന് 20 ലക്ഷം രൂപയും, മതിൽ നിർമ്മാണത്തിന് 7 ലക്ഷം രൂപയും, പുതിയ അംഗണവാടി സ്മാർട്ടാക്കുന്നതിന് 3 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ചിലവഴിക്കുന്നുണ്ട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ്. ഷിഹാബ് അനുവദിച്ച അഞ്ചുലക്ഷം രൂപ ഉൾപ്പെടെ  53 ലക്ഷം രൂപയുടെ വികസന പ്രവർത്തികളാണ് അംഗണവാടിയുമായി ബന്ധപ്പെട്ട് നടക്കുന്നത്. അങ്കണവാടിയുടെ പണി പൂർത്തീകരിക്കുന്നതോടെ പതിനഞ്ചാം വാർഡിലെ 3 അംഗണവാടികളും സ്മാർട്ട് അങ്കണവാടികളായി മാറും. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരംസമിതി അധ്യക്ഷരായ 

കെ. എ. വിശ്വനാഥൻ, ഷമീം അഷറഫ്, എ. കെ. വിജയൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. എസ്. ശിഹാബ്, ജിസ്ന ലത്തീഫ്, എം. കെ. അറാഫത്ത്, എ. സി. ബാലകൃഷ്ണൻ, റസീന ഉസ്മാൻ, ഷൈബ ദിനേശൻ, സെലീന നാസർ, രജനി ടീച്ചർ, എം. കെ. നസീർ, മുരളീധരൻ വാക്കയിൽ, ടി. വി. തുളസി, രമണി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

Comments are closed.