mehandi new

അപകടഭീഷണി : ദേശീയപാതയില്‍ കുഴികള്‍

fairy tale

ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകടമുണ്ടായ വിവിധ സ്ഥലങ്ങളിലെ കുണ്ടുകളും കുഴികളും നികത്തി അറ്റകുറ്റപണി നടത്താത്തത് അപകടഭീഷണിയാവുന്നു,
ദേശീയ പാത 17ല്‍ ചാവക്കാട് മുല്ലത്തറ മുതല്‍ പാലപ്പെട്ടി വരേയുള്ള ഭാഗങ്ങളിലാണ് റോഡിന്‍്റെ മധ്യത്തില്‍ പോലും വലിയ കുഴികളും കുണ്ടുകളും രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ നടന്ന വാഹനാപകടങ്ങള്‍ കാരണമാണ് ഈ ഭാഗങ്ങളില്‍ റോഡ് തകരാറിലായത്. ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്കാണ് ഇത് ഭീഷണിയാകുന്നത്. കഴിഞ്ഞ വര്‍ഷം കണ്ടെയിനറും പച്ചക്കറി കയറ്റിയത്തെിയ ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അകാലട് ഒറ്റയിനിക്കു വടക്കു ഭാഗത്തുണ്ടായ കുഴികള്‍ സമീപത്തെ മസ്ജിദു നബവി പ്രവര്‍ത്തകര്‍ മെറ്റലിട്ട് മൂടയിരുന്നു. ഇത് ഇളകി വീണ്ടും പഴയ കുഴികള്‍ പ്രത്യക്ഷപെട്ടിരിക്കുകയാണ്. രാത്രികളില്‍ ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഈ ഭാഗത്ത് അപകടത്തില്‍ പെടുന്നത് പതിവാണ്. അന്യ സംസ്ഥാനാങ്ങളില്‍നിന്നുള്‍പ്പടെ യുള്ള നൂറുകണിക്കിനു വലിയ ചരക്കു വാഹനങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്നത് കാരണം റോഡിന്‍്റെ ഇരുഭാഗവും താഴുകയും മദ്യഭാഗം മാത്രം ഉയര്‍ന്ന് നില്‍ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. വലിയ കണ്ടെയിനര്‍ ലോറികളാണ് ഒരു ഭാഗം ചരിഞ്ഞ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നത്. മഴക്കാലമാകുന്നതോടെ ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

planet fashion

Comments are closed.