ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: എൻ എച്ച് ആക്ഷൻ കൗൺസിൽ
ചാവക്കാട് : ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു.
എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ നിൽപ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുങ്കപ്പാതക്ക് പരവതാനി വിരിക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നടപടി ഉടൻ നിർത്തി വെച്ചില്ലെങ്കിൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും ജനങ്ങളുമായി ചർച്ചക്ക് തയ്യാറാകാതെ ഏക പക്ഷീയമായി മുന്നോട്ടു പോകുന്ന നടപടി ഇടതുപക്ഷ സർക്കാറിന്ന് ഭൂഷണമല്ല. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ മൗനം സംശയാസ്പദമാണെന്നും അദേഹം പറഞ്ഞു.
മണ്ഡലം ചെയർമാൻ വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. സി ആർ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഉസ്മാൻ അണ്ടത്തോട്, കെ എ സുകുമാരൻ, ടി കെ മുഹമ്മദാലി ഹാജി, ആരിഫ് കണ്ണാട്ട്, കമറു പട്ടാളം, സി ഷറഫുദ്ധീൻ, ഹാരിസ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു.
Comments are closed.