mehandi new

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

fairy tale

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്.

Mss conference ad poster

തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ മാസം 13 നാണ് ചാവക്കാട് സബ്‌ ജയിലിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ജയിലിലെ വീഡിയോ കോൺഫ്രൻസ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയതായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

planet fashion

Comments are closed.