mehandi banner desktop
Chavakkad online

ഓടയ്ക്ക് മുകളിലെ സ്ലാബ് തകർന്നു; KSEB പോസ്റ്റ് അപകടഭീഷണിയിൽ — പ്രക്ഷോഭത്തിനൊരുങ്ങി വെൽഫെയർ പാർട്ടി

Ft

കടപ്പുറം: പുതിയങ്ങാടി ഹസ്സം പള്ളിക്ക് വടക്കുവശം ഖിളർ മുത്തുകോയ തങ്ങൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടയ്ക്ക് മുകളിലുള്ള സ്ലാബ് തകർന്ന് വലിയ അപകടഭീഷണി ഉയർത്തുന്നു. തകർന്ന സ്ലാബിനോട് ചേർന്ന് തന്നെ കെ.എസ്.ഇ.ബി (KSEB) വൈദ്യുതി പോസ്റ്റ് സ്ഥിതി ചെയ്യുന്നതിനാൽ ഏതുനിമിഷവും വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. പഞ്ചായത്ത് 12-ാം വാർഡ് മെമ്പറുടെ വാർഡിൽ ഉൾപ്പെടുന്ന ഈ ഭാഗത്തെ അപകടാവസ്ഥ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.വലിയൊരു അപകടം സംഭവിക്കുന്നതിന് മുൻപ് അധികൃതർ അടിയന്തര ജാഗ്രത പാലിക്കണമെന്നും, പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി കടപ്പുറം പുതിയങ്ങാടി യൂണിറ്റ് മുന്നറിയിപ്പ് നൽകി.

Jan oushadi

Comments are closed.