ദേശീയപാത ചുങ്കപ്പാതയാക്കുന്നതിനെതിരെ വീടുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാതകൾ സ്വകാര്യവൽകരിച്ച് അദാനിയുടെയും കുത്തകകളുടെയും ചുങ്കപ്പാതയാക്കി മാറ്റുന്നതിന് വേണ്ടി ഇരകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും പോലും നൽകാതെ ഉദ്ഘാടന മഹാമഹം കൊണ്ടാടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

എൻ.എച്ച്. ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദേശീയ പാതകളിലും വീടുകളിലുമായി നൂറു കണക്കിനു കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ നടന്നു.

Comments are closed.