ചാവക്കാട് : ദേശീയപാത വികസനം 30 മീറ്ററിൽ നടപ്പിലാക്കുക, ജനലക്ഷങ്ങളെ കുടിയിറക്കുന്ന 45 മീറ്റർ ചുങ്കപ്പാത ഉപേക്ഷിക്കുക, ദേശീയപാത സഞ്ചാരയോഗ്യം ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻഎച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മണത്തല പള്ളി പരിസരത്തു നിന്നാരംഭിക്കുന്ന മാർച്ച് എംഎൽഎ ഓഫീസ് പരിസരത്ത് സമാപിക്കും. ദേശീയപാത വിഷയത്തിൽ അഞ്ചുതവണ ഡൽഹിയിൽ പോയി ചർച്ച നടത്തിയ മുഖ്യമന്ത്രി ഇരകളുമായി ഒരിക്കൽപോലും ചർച്ചക്ക് തയ്യാറാകാതെ ധാരണാപത്രം ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടാണ് മാർച്ച്. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി, സംയുക്തസമരസമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിളളി, ജില്ലാ ചെയർമാൻ എ ജി ധർമ്മ രത്നനം. മലപ്പുറം ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ കെ ഹംസക്കുട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കും