mehandi new

ജീവന്‍ നല്‍കിയും പ്രതിരോധം തുടരുമെന്ന് ലീഗ് – ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധം ശക്തം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർ: ദേശീയ പാത സ്ഥലമെടുപ്പ് സർവ്വെക്കായി, വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്. പിറന്ന വീടും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയിലിറക്കപ്പെടുന്ന ദേശീയ പാത ഇരകൾക്ക് മതിയായ നഷ്ട പരിഹാരം നല്കുന്നതിൽ വ്യക്തതയും ഉറപ്പും നല്കണമെന്നും അല്ലാത്ത പക്ഷം നിർമ്മാണ പ്രവർത്തനവുമായി വന്നാൽ ജീവൻ നല്കിയാണെങ്കിലും ജനങ്ങളെ മുഴുവൻ അണിനിരത്തി മനുഷ്യ മതിൽ തീർക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരോട് അദ്ധേഹം പറഞ്ഞു. നിങ്ങളെ സംരക്ഷിക്കാൻ സർക്കാരോ എം.എൽ.എ യോ ഇല്ലെങ്കിൽ ആ ദൌത്യം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മേൽ കമ്മിറ്റികളുമായി ആലോചിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്നും അദ്ധേഹം തടിച്ച് കുടിയ നാട്ടുകാരോട് പറഞ്ഞു.
ഇന്നലെ നിര്‍ത്തിവെച്ചിടത്ത് നിന്നു ഇന്ന് സര്‍വ്വേ പുനരാരംഭിച്ചുവെങ്കിലും പുന്നയൂര്‍ പഞ്ചായത്തില്‍ വെച്ച് അളവ് നിര്‍ത്തിവെക്കേണ്ടി വന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും മുസ്ലിം ലീഗ് ന്‍റെ നേതൃത്വത്തിലും ഇന്നും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
ഇതുവരെ ലഭിച്ച വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ സര്‍വ്വെക്ക് ശ്രമിച്ച അധികൃതര്‍ ഭൂവടമകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പതറി. പ്രതിഷേധം കനത്തതോടെ സര്‍വ്വേ ഉച്ചയോടെ നിര്‍ത്തിവെച്ചു. പോലീസ് സേനയെ നിരത്തി ജനങ്ങളെ ഭയപ്പെടുത്തി വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ അളന്നു കല്ല്‌ സ്ഥാപിക്കാനായിരുന്നു അധികാരികളുടെ ശ്രമം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.