രക്തം നല്‍കാന്‍ നിഹാല്‍ ചാവക്കാട് നിന്നും ചെന്നൈയിലേക്ക് പറന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ചാവക്കാട് നിന്നും ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാന്‍. അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ ഒ-നെഗറ്റീവി’ ബ്ലഡ് ഗ്രൂപ്പുകാരനായ എം. നിഹാല്‍ തമിഴ്‌നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം ദാനംചെയ്യാനായിരുന്നു വിമാനം കയറിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് രക്തത്തിന്റെ അളവ് കുറഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ശിവജ്ഞാനം. ബുധനാഴ്ച രാവിലെ 5.45-ന്റെ വിമാനത്തിലാണ് നിഹാല്‍ ചെന്നൈയിലെത്തിയത്.
രക്തദാന സംഘടനയായ ബ്ലഡ് ഡോണേഴ് കേരള (ബി.ഡി.കെ.)യില്‍ നാലുപേര്‍ മാത്രമാണ് ബോംബെ ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതു വഴിയാണ് മുഹമ്മദ് നിഹാലുമായി ബന്ധപ്പെട്ടത്.
ചാവക്കാട് പഞ്ചാരമുക്ക് മേച്ചേരി വീട്ടില്‍ അബ്ദുള്‍കരീമിന്റെ മകനാണ് നിഹാല്‍, അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
1952-ല്‍ മുംബൈയിലെ ഡോ. ഭെന്‍ഡേ ആണ് ബോംബേ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തിയത്. ബോംബെയില്‍ കണ്ടെത്തിയതിനാലാണ് ഈ പേരുവന്നത്. രക്തഗ്രൂപ്പുകളിലെ അടിസ്ഥാനഘടകമായ എ, ബി, എച്ച് ആന്റിജനുകള്‍ ഉണ്ടാവില്ലെന്നതാണ് ബോംബെ രക്തഗ്രൂപ്പിന്റെ പ്രത്യേകത. ഇന്ത്യന്‍ ജനസംഖ്യയുടെ 0.01 ശതമാനം ആളുകളില്‍ മാത്രമാണ് ബോംബെ രക്തം ഉള്ളത്. ഇക്കൂട്ടരില്‍തന്നെ 10 ശതമാനം പേര്‍ക്കുമാത്രമേ ബോംബെ ഒ നെഗറ്റീവ് ഗ്രൂപ്പ് ഉള്ളൂവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.