mehandi new

കായികമേളക്ക് ഉത്സവഛായമിട്ട് നിലാവട്ടത്തിന്റെ മേളം

fairy tale

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായിക മേളക്ക്‌ ഉത്സവഛായ പകർന്നു നടന്ന നിലാവട്ടം കലാ സമിതിയുടെ ശിങ്കാരിമേളം ശ്രദ്ദേയമായി. കുന്ദംകുളം നഗരസഭയുടെ കീഴിലെ കുടുംബശ്രീ സംരംഭമാണ് നിലാവട്ടം. രണ്ടു വർഷമായി പതിനഞ്ചംഗ സംഘം കുന്ദംകുളം മേഖലയിൽ വാദ്യ മേളങ്ങളിലെ സജീവ സ്ത്രീ സാനിധ്യമാണ്

planet fashion

ഉദ്ഘാടനം, കല്ല്യാണം, ബർത്ത് ഡേ പാർട്ടികൾ തുടങ്ങിയ വിശേഷ സന്ദർഭങ്ങൾ ഇവർ കളറാക്കും. ഉത്സവങ്ങളിലും പൂരങ്ങളിലും ഇവർ പോകാറില്ല. സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾക്ക്‌ മുന്നോടിയായി കവാടത്തിൽ മേളം തീർത്ത് അതിഥികളെ വരവേൽക്കലായിരുന്നു ഇന്നലത്തെ പരിപാടി. മേളത്തിൽ മാത്രമല്ല താളത്തിനോത്ത് മനോഹരമായി ചുവടു വെക്കുകയും ചെയ്യുന്ന സന്ധ്യാ പ്രേമൻ തിരുത്തിക്കാട് നയിക്കുന്ന നിലാവട്ടം പൊളിയാണ്.

Ma care dec ad

Comments are closed.