mehandi new

ഗുരുവായൂര്‍ മണ്ഡലത്തിലെ ഒന്‍പത് സ്ഥാനാര്‍ഥികളില്‍ എട്ടുപേരും പ്രചരണ രംഗത്ത് സജീവം

fairy tale

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയിലെ ഒന്‍പത് പേരില്‍ എട്ടുപേരും മത്സര രംഗത്ത് സജീവം. കെ വി അബ്ദുള്‍ഖാദറിന്റെ അപരന്‍ അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന അബ്ദുള്‍ഖാദര്‍ കെ വി യാണ് പ്രചരണ രംഗത്ത് നിര്‍ജീവമായ സ്ഥാനാര്‍ഥി. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളായ കെ വി അബ്ദുള്‍ഖാദര്‍, അഡ്വ.സാദിഖലി, അഡ്വ.നിവേദിത എന്നിവക്ക് പുറമേ എസ് ഡി പി ഐ സ്ഥാനാര്‍ഥി സിയാദ്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കെ ജി മോഹനന്‍, പി ഡി പി സ്ഥാനാര്‍ഥി അറക്കല്‍ റഷീദ്, ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എസ് യു സി ഐയുടെ സി വി പ്രേം രാജ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡി എച്ച് ആര്‍ എം (ഡെമോക്രാറ്റിക്‌ ഹ്യൂമന്‍ റൈട്സ് മൂവ്മെന്റ്) ബാനറില്‍ മത്സരിക്കുന്ന ശശി അഞ്ഞൂര്‍ എന്നിവര്‍ വ്യത്യസ്ഥ മേഖലകളായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. മൂന്നു പ്രമുഖ മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ് മറ്റ് അഞ്ചു പേരുടെയും സജീവ സാന്നിധ്യം. അരിവാള്‍ ചുറ്റിക നക്ഷത്രം, കോണി, താമര, ടോര്‍ച്ച്, കപ്പും സാസറും, ഗ്യാസ് സിലിണ്ടര്‍, ടെലിവിഷന്‍, അലമാര, ഫ്ലുട്ട് എന്നിവയാണ് ചിഹ്നങ്ങള്‍.

Macare 25 mar

Comments are closed.