[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]
പുന്നയൂര്‍ക്കുളം : നാടൊട്ടാകെ അന്യന്‍്റെ വീട്ടില്‍ വൈദ്യുതി വെളിച്ചമത്തെിക്കാന്‍ ഓടി നടക്കുന്ന അയാളോട് വിദ്യാര്‍ത്ഥികളായ മക്കള്‍ ചോദിക്കുന്നു നമ്മുടെ പുരയില്‍ എന്നാണുപ്പാ വെളളവും വെളിച്ചവും കിട്ടുന്നത്…?
മക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പകച്ച് നിന്ന് അവരെ കൂട്ടിപ്പിടിച്ച് തേങ്ങുകയാണ് വയറിംഗ് ജോലിക്കാരനായ പുന്നയൂര്‍ക്കുളം മാവിന്‍ചുവട് മുല്ലക്കാട്ട് സക്കീര്‍ ഹുസൈനും (42) ഭാര്യ നുസൈബയും (29). മണെണ്ണ വിളക്കില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട മൂന്ന് മക്കളാണിവര്‍ക്ക്. മക്കളില്‍ മൂത്തവള്‍ നസല (15). ഇത്തവണ പത്താം ക്ളാസ് പരീക്ഷ വിജയിച്ച് പ്ളസ്ടു വിദ്യാഭ്യാസത്തിന് തയ്യാറെടുപ്പിലാണ്. ഇളയവന്‍ സനല്‍ (11). ഏറ്റവും ഇളയത് നഹല (ആറ്) ഇപ്രാവശ്യം ഒന്നാം ക്ളാസിലേക്കും.
ബുധനാഴ്ച്ച വീണ്ടും ഒരു വിദ്യാലയ പ്രവേശനോത്സവത്തിന് ആരവമുയരുമ്പോള്‍ സമീപവാസികളായ കൂട്ടുകാര്‍ക്കൊപ്പം ഇവരും പുതിയ പുസ്തകങ്ങളുമായി സ്കൂളില്‍ പോകും. തിരിച്ചത്തെി മറ്റു കുട്ടികള്‍ സ്വിച്ചിട്ടാല്‍ തെളിയുന്ന വൈദ്യുതി വിളക്കിന്‍്റെ പ്രകാശത്തില്‍ വീണ്ടും പഠിക്കാനാരംഭിക്കുമ്പോഴും ഇവര്‍ക്ക് മാറ്റമില്ല. നേരം വെളുത്താല്‍ മൂക്കില്‍ കരി നിറയുന്ന മണ്ണെണ്ണ വിളക്കു തന്നെ ഇവര്‍ക്ക് ഇനിയും വെളിച്ചമേകുക. ശക്തമായ കാറ്റില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കുപ്പി വിളക്കുകളയാണിതിരിക്കാന്‍ ഷക്കീറും നുസൈബയും കൈകളാല്‍ സംരക്ഷണമൊരുക്കും.
രണ്ട് തലമുറ ജീവിച്ച മണ്ണിലാണ് സക്കീറും കുടുംബവും താമസിക്കുന്നത്. തലമുറയിലെ ആദ്യ കണ്ണിയായ ബീക്കുട്ടി അക്കാലത്തു തന്നെ സ്വന്തമായുള്ള 25 സെന്റ് ഭൂമി കോതോട് ജുമാ മസ്ജിദിന് വഖഫ് ചെയ്തതായി പറയപ്പെടുന്നു. ബീക്കുട്ടിയടെ മരണശേഷം ഷക്കീറിന്‍്റെ പിതാവിന്‍്റെ കുടുംബമാണിവിടെ താമസിച്ചിരുന്നത്. ഉപ്പയും ഉമ്മയും സഹോദരങ്ങളും സമീപത്തെ മറ്റൊരു സ്ഥലത്ത് താമസിക്കുകയാണിപ്പോള്‍. ഒടുവില്‍ ഷക്കീറും കുടുബവും മാത്രമായി.
ഏഴു വര്‍ഷം മുമ്പ് സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് സക്കീറും കുടുംബവും താമസിക്കുന്നതെന്നു കാണിച്ച് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനമുള്‍പ്പടെ ഒന്നും ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തവുമായാണ് മഹല്ല് ഭാരവാഹികളിരിക്കുന്നത്. ഇക്കാലമത്രയും താമസിച്ച ഭൂമിയില്‍ വഖഫ് ഭൂമി യെന്ന കാരണത്താല്‍ കുടിലില്‍ നിന്നിറക്കിവിടാനാണ് മഹല്ല് ഭാരവാഹികള്‍ ശ്രമിക്കുന്നതെന്നാണ് സക്കീര്‍റിന്‍്റെ ആരോപണം. ഭാര്യയും പറക്കമുറ്റാത്ത· മൂന്ന് മക്കളുമായി എവിടെ പോകുമെന്നാണ് ഷക്കീറിന്‍്റെ ചോദ്യം. ഇലക്ട്രിക്കല്‍ ജോലികളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് അഞ്ച് പേരെ പോറ്റാന്‍ പെടാപ്പാട് പെടുന്ന താന്‍ എങ്ങിനെ ഭൂമി വാങ്ങും എന്ന് ഷക്കീര്‍ ചോദിക്കുന്നു. വൈദ്യുതി അനുവദിച്ചു കിട്ടാന്‍ കൈവശാവകാശ രേഖകള്‍ വേണം. നാട്ടില്‍ പട്ടിക ജാതിക്കാര്‍ക്കുള്‍പ്പടെ താഴ്ന്ന വരുമാനമുള്ളവരുടെ മക്കള്‍ക്ക് പഠിക്കാന്‍ സൈക്കിളും പഠനോപകരണങ്ങളും സര്‍ക്കാറും പഞ്ചായത്തും നല്‍കുമ്പോള്‍ ഇത്തരം രേഖകളില്ലാത്തതിനാല്‍ ഒരാനുകൂല്യവും ഷക്കീറിനും മക്കള്‍ക്കും ലഭിക്കുന്നില്ല. വഖഫ് ഭൂമിയയായതിനാല്‍ പറമ്പിലെ മാവ്, തെങ്ങുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന കായ്ഫലങ്ങള്‍ വിറ്റ് കൃത്യമായി മഹല്ലിനെ ഏല്‍പ്പിക്കാറുണ്ടെന്ന് ഷക്കീര്‍ പറഞ്ഞു. തനിക്കും മക്കള്‍ക്കും ജീവിക്കാന്‍ മൂന്ന് സെന്‍റ് ഭൂമി കിട്ടിയാല്‍ മാത്രം മതി. ഭൂമിക്ക് വേണ്ടി പലവട്ടം അപേക്ഷ നല്‍കിയെങ്കിലും പട്ടികജാതിക്കാര്‍ക്ക് മാത്രമെ ആനുകൂല്യം ലഭിക്കൂ എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. മൂന്ന് സെന്‍്റ് ഭൂമി സ്വന്തമായി ഉണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ വീടു നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് പറയുന്നു. ജീവിതം വഴിമുട്ടി മക്കളുടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യമാക്കി കഴിയുന്ന തനിക്ക് ഭൂമി വാങ്ങാന്‍ ആര് കനിയും.
ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാനാണ് പള്ളിക്കമ്മിറ്റിയുമായി കേസ് നടത്തുന്നത്. വീടുവക്കാനുള്ള ഭൂമി കിട്ടായാല്‍ എല്ലാം അവസാനിപ്പിക്കും. തല്‍ക്കാലം ഒരു കോര്‍ട്ടേഴ്സ് മുറിയെടുത്ത് താമസിക്കാന്‍ ഷക്കീറിനോടവാശ്യപ്പെട്ടിരുന്നുവെന്നും അതിന്‍്റെ വാടക മഹല്ല് നല്‍കാമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം സംഘടിപ്പിക്കാമെന്നുമുള്ളമഹല്ലിന്‍്റെ തീരുമാനം സക്കീറിന് സമ്മതമല്ലെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിനു മഹല്ല് പ്രസിഡണ്ട് ഹസന്‍ ഹാജിയുടെ പ്രതികരണം. സക്കീറിന്‍്റെ കുടംബം വഴിയാധാരമാകാതിരിക്കാന്‍ തങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെന്ന് മഹല്ല് ഭാരവാഹികള്‍ പറയുമ്പോഴും ദാരിദ്യത്തിന്റെ കരിനിഴല്‍ വീണ ഓലക്കുടിലില്‍ വെള്ളവും വെളിച്ചവുമില്ലാതെ മൂന്ന് കുട്ടികളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് ഷക്കീറും ഭാര്യയും.
പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അന്തിയുറങ്ങുന്ന ടാര്‍ പോളിന്‍ വിരിച്ച ഓലക്കുടിലില്‍ അടച്ചുറപ്പുള്ള ഒരു വാതില്‍ പോലും ഇല്ല.· മുളവാരി വലിച്ചുകെട്ടിയ കൂരയില്‍ നിന്ന് പിരടിക്ക് പിടിച്ച് തള്ളുന്ന ഭീകരമായ ഒരു ദിനം സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്ന് സ്ഥിരമായി ഞെട്ടിയുണരുകയാണ് സക്കീര്‍.
അഞ്ചു ഹൃദയങ്ങളില്‍ നിന്നുള്ള നിശബ്ദ രോധനം കേള്‍ക്കാന്‍ കരുണ വറ്റാത്തവരുണ്ടെന്ന ബോധ്യമാണ് ഈ ലേഖനത്തിനു പിന്നില്‍.
[/et_pb_text][et_pb_team_member admin_label=”Person” name=”ഖാസിം സയിദ് ” position=”ലേഖകന്‍ ” image_url=”https://chavakkadonline.com/wp/wp-content/uploads/2016/05/qasimsyed.jpg” animation=”off” background_layout=”light” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_team_member][/et_pb_column][/et_pb_row][/et_pb_section]
Comments are closed.